Advertisement

മോറട്ടോറിയം പ്രഖ്യാപനത്തിനുള്ള സാധ്യത മങ്ങി; കൂടുതൽ വ്യക്തത തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഫയൽ തിരിച്ചയച്ചു

April 6, 2019
Google News 0 minutes Read

കർഷക വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യം നീട്ടിയ മന്ത്രിസഭാ തീരുമാനം തെരഞ്ഞെടുപ്പിന് മുമ്പ് പ്രാബല്യത്തിൽ വരാൻ സാധ്യത മങ്ങി. കൂടുതൽ വ്യക്തത തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഫയൽ തിരിച്ചയച്ചു. മോറട്ടോറിയം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോട് വീണ്ടും വിശദീകരണം തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ.

ഒക്ടോബർ 31 വരെ നിലവിൽ മൊറട്ടോറിയം കാലാവധിയുണ്ടെന്നും തെരഞ്ഞെടുപ്പു തീയതിക്കു മുമ്പ് നീട്ടേണ്ട സാഹചര്യമെന്തെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു. ഇക്കാര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നേരത്തെ സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തലിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here