അ​ല്‍മ​നാ​ര്‍ ഇ​സ്​​ലാ​മി​ക് സെ​ൻ​റ​ര്‍ ദു​ബൈ വേ​ള്‍ഡ് ട്രേ​ഡ് സെ​ൻ​റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ത്രിദിന സ​മ്മേ​ള​നം സ​മാ​പി​ച്ചു

സ​ഹി​ഷ്ണു​താ വ​ര്‍ഷത്തി​ന് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച്, അ​ല്‍മ​നാ​ര്‍ ഇ​സ്​​ലാ​മി​ക് സെ​ൻ​റ​ര്‍ ദു​ബൈ വേ​ള്‍ഡ് ട്രേ​ഡ് സെ​ൻ​റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ത്രിദിന സ​മ്മേ​ള​നം സ​മാ​പി​ച്ചു.ലോ​ക​പ്ര​ശ​സ്ത​രാ​യ പ​ണ്ഡി​ത​രും പ്ര​ഭാ​ഷ​ക​രും പ്ര​മു​ഖ​വ്യ​ക്തി​ത്വ​ങ്ങ​ളും സം​ബ​ന്ധി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ ഭാ​ഷ​ക്കാ​രും ദേ​ശ​ക്കാ​രു​മാ​യ ആ​യി​ര​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ സ​ര്‍വ്വ മേ​ഖ​ല​ക​ളി​ലും സ​ഹി​ഷ്ണു​ത​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​െ​ൻ​റ​യും സ​ന്ദേ​ശ​വാ​ഹ​ക​രാ​കു​മെ​ന്ന പ്ര​തി​ജ്ഞ​യു​മാ​യാ​ണ് പി​രി​ഞ്ഞ​ത്.

ശൈ​ഖ് മ​ന്‍സൂ​ര്‍ ബി​ന്‍ റാ​ഷി​ദ് ആ​ൽ മ​ക്തൂം സ​ദ​സ്സി​നെ അ​ഭി​വാ​ദ്യം ചെ​യ്തു.യു.​എ.​ഇ. വൈ​സ് പ്ര​സി​ഡ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ്‌ ബി​ന്‍ റാ​ഷി​ദ് ആ​ല്‍ മ​ക്തൂം ന​ല്‍കി​യ സ​ഹി​ഷ്ണു​ത സ​ന്ദേ​ശം അ​ന്താ​രാ​ഷ്​​ട്ര ഹോ​ളി​ഖു​ര്‍ആ​ന്‍ അ​വാ​ര്‍ഡ് കാ​ര്യ​ദ​ര്‍ശി​യാ​യ ശൈ​ഖ് അ​ഹ​മ​ദ് സാ​യി​ദ് വാ​യി​ച്ചു. സ​മാ​പ​ന സെ​ഷ​നി​ൽ മു​ഫ്തി ഇ​സ്മാ​യി​ൽ മെ​ങ്ക്, ആ​സിം അ​ൽ​ഹ​ക്കീം, അ​ബു അ​ബ്​​ദു​സ​ലാം, അ​ഹ്‌​മ​ദ്‌ ഹാ​മി​ദ്, സ​യ്യി​ദ് റാ​ഘെ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ഭാ​ഷ​ണം നി​ര്‍വ്വ​ഹി​ച്ചു. പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, പാ​ന​ല്‍ ച​ർ​ച്ച, സ്ത്രീ​ക​ള്‍ക്കും ടീ​നേ​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​മാ​യി ന​ട​ന്ന വി​വി​ധ ശി​ൽ​പ​ശാ​ല​ക​ള്‍ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളി​ല്‍ ആ​യി​ര​ങ്ങ​ളാ​ണ് സം​ബ​ന്ധി​ച്ച​ത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top