പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍

പത്താം ക്ലാസുകാരായ ആണ്‍കുട്ടികളെ കഞ്ചാവ് നല്‍കി പീഢനത്തിനിരയാക്കിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. മറ്റ് ഒമ്പത് പേര്‍ക്കായി അന്വേഷണം തുടരുകയാണ്.

മലപ്പുറം കല്‍പ്പകഞ്ചേരിയിലാണ് പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികലെ പീഡനത്തിനിരയാക്കിയത്. ഇരിങ്ങാവൂര്‍ പരിസരവാസികളായ സിദ്ദീക്ക്, സലാം, ബഷീര്‍, സുഹൈല്‍, ഉണ്ണിക്കുട്ടി, കോയാന്‍ഹാജി എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

സ്‌കൂളിലെ സെന്റ് ഓഫ് കഴിഞ്ഞെത്തിയ മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പിതാവ് നടത്തിയ അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടുവന്നത്. ഇദ്ദേഹം മകനില്‍ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ച് കൂട്ടുകാരായ മറ്റ് മൂന്നു പേരെകൂടി കണ്ടെത്തുകയും അവരുടെ രക്ഷിതാക്കളെ ബന്ധപ്പെടുകയുമായിരുന്നു. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനിനു കൈമാറി. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്. സൗജന്യമായി കഞ്ചാവ് നല്‍കിയ ശേഷം പ്രകൃതി വിരുദ്ധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി കുട്ടികള്‍ വെളിപ്പെടുത്തി.

ചിലരെ പല തവണ ഉപയോഗിച്ചിട്ടുള്ളതായും കണ്ടെത്തി. ഇതോടെ ചൈല്‍ഡ് ലൈന്‍ പൊലീസില്‍ പരാതി നല്‍കുകയും കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. 15അംഗ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ സംഘത്തിലെ നാലു പേരാണ് ഇതിനു ചുക്കാന്‍ പിടിച്ചിരുന്നത്. ഇവര്‍ കുട്ടികളെ ഉപയോഗിച്ച ശേഷം മറ്റു ചിലര്‍ക്ക് കാഴ്ച വെച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെല്ലാം യുവാക്കളും മദ്ധ്യ വസ്‌ക്കരുമാണ്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top