ശക്തി തീയേറ്റേഴ്‌സ് അബുദാബിയുടെ നേതൃത്വത്തിൽ ഇകെ ഇമ്പിച്ചിബാവ സ്മാരക കബഡി ടൂര്‍ണ്ണമെന്റ് നടന്നു

ശക്തി തീയേറ്റേഴ്‌സ് അബുദാബിയുടെ നേതൃത്വത്തിൽ ഇകെ ഇമ്പിച്ചിബാവ സ്മാരക കബഡി ടൂര്‍ണ്ണമെന്റ നടന്നു. കെ എസ സി അങ്കണത്തിൽ നടന്ന കബഡി ടൂര്‍ണ്ണമെന്റില്‍ ഇംഎംഎസ് പള്ളം ടീം ഒന്നാം സ്ഥാനം നേടി.

അബുദാബിയില്‍ നടന്ന ഇകെ ഇമ്പിച്ചിബാവ സ്മാരക കബഡി ടൂര്‍ണ്ണമെന്റില്‍ ഇംഎംഎസ് പള്ളം ടീം ഒന്നാം സ്ഥാനം നേടി. കെപിഎന്‍ ബ്രദേഴ്‌സ് ശിവഗംഗ രണ്ടാം സ്ഥാനവും, റെഡ്സ്റ്റാര്‍ ദുബായ് മൂന്നാം സ്ഥാനവും നേടി. 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഇഎംഎസ് പള്ളം ടീമിലെ അനീഷിനെ ബെസറ്റ് റൈഡറായും, കെപിഎന്‍ ബ്രദേഴ്‌സിലെ അനീഷിനെ ബെസ്റ്റ് ക്യാച്ചറായും ഇഎംഎസ് പള്ളത്തിലെ റിഷിയെ ഓള്‍ റൗണ്ടറായും തെരഞ്ഞെടുത്തു.

കേരളാ സോഷ്യല്‍സെന്റര്‍ അങ്കണത്തില്‍ നടന്ന മത്സരത്തില്‍ , ഫൈനലിന് മുന്നോടിയായി താനൂര്‍ എംഎല്‍എ വി അബ്ദുള്‍റഹ്മാന്‍ കളിക്കാരെ പരിചയപ്പെട്ടു. ശക്തി തിയേറ്റേഴ്‌സ് പ്രസിഡന്റ് അഡ്വ. അന്‍സാരി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍ കുട്ടി, ശക്തി തിയേറ്റേഴ്‌സ് സെക്രട്ടറി കെ വി ബഷീര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.മത്സരങ്ങൾ കാണുന്നതിനായി എത്തിയ കാണികളുടെ ആവേശം ഏറെ ശ്രദ്ധേയമായി.ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ ആരംഭിച്ച മത്സരങ്ങൾ രാത്രി പതിനൊന്നുമണിയ്ക്കാണ് സമാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top