കെ എം മാണിയുടെ നില ഗുരുതരമെന്ന് ഡോക്ടർ

കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് (critically ill) ഡോക്ടർമാർ. വൃക്കകൾ തകരാറിലായതിനാൽ ഡയാലിസിസ് തുടരുന്നുവെന്നും പകൽ സമയങ്ങളിൽ ഓക്‌സിജൻ നൽകുന്നുവെന്നും ലേക്ക്‌ഷോറിലെ ചീഫ് ഓഫ് സ്റ്റാഫ് മോഹൻ മാത്യു പറഞ്ഞു. മാണിക്ക് ശ്വാസതടസ്സമുണ്ടെന്നും രക്തത്തിൽ ഓക്‌സിജൻ അളവ് കുറവാണെന്നും ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു.

രാത്രിയിൽ വെന്റിലേറ്റർ സഹായമുണ്ട്. ഏറെ നാളായി ശ്വാസകോശ സംബന്ധമായി അസുഖങ്ങൾ അലട്ടിയിരുന്നു മാണിയെ. അതിന് അദ്ദേഹം ചികിത്സയും തേടിയിരുന്നു. മാണി പൂർണ്ണമായും കോൺഷ്യസ് അല്ലെന്നും, അദ്ദേഹത്തിന്റെ വൃക്കകൾ തകരാറിലായെന്നും ഡോക്ടർ പറയുന്നു. ഡയാലിസിസ് തുടരുന്നുണ്ട്. മാണി തീവ്രപരിചരം വിഭാഗത്തിൽ തന്നെയാണ് തുടരുന്നത്. മാണിയുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

Read Also : ‘എന്നെ മനഃപ്പൂർവ്വം മാറ്റി നിർത്തി; എനിക്കും ജോസ് കെ മാണിക്കും രണ്ടു നീതി’ : മാണിക്കെതിരെ രൂക്ഷ വിമർശനവുമായി പിജെ ജോസഫ്

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ കെഎം മാണിയെ ആശുപത്രിയിൽ സന്ദർശിച്ചു. മാണിയുടെ കുടുംബാംഗങ്ങളെയും ചികിത്സിക്കുന്ന ഡോക്ടറേയും മുഖഅയമന്ത്രി കണ്ട് സംസാരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top