ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ്‌; ഐഐടി മദ്രാസ് മുന്നിൽ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്ങിൽ ഓവറോൾ വിഭാഗത്തിലും എൻജിനീയറിങ് വിഭാഗത്തിലും ഐ.ഐ.ടി. മദ്രാസ് ഒന്നാമതെത്തി. ഓവറോൾ വിഭാഗത്തിൽ ഐ.ഐ.എസ്സി. ബെംഗളൂരു രണ്ടാമതും ഐ.ഐ.ടി. ഡൽഹി മൂന്നാമതുമെത്തി. കേരള സർവകലാശാല 35-ാം റാങ്ക് നേടി. സർവകലാശാല വിഭാഗത്തിൽ കേരളയ്ക്ക് 22-ാം റാങ്കുണ്ട്.

ആർക്കിടെക്ചർ വിഭാഗത്തിൽ എൻ.ഐ.ടി. കോഴിക്കോട് മൂന്നും കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം അഞ്ചും റാങ്കുനേടി. മാനേജ്മെന്റ് വിഭാഗത്തിൽ ഐ.ഐ.എം. കോഴിക്കോട് എട്ടാമതെത്തി. കോളേജുകളുടെ വിഭാഗത്തിൽ കേരളത്തിൽനിന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ് മുന്നിൽ, 23-ാം റാങ്ക്.

പഠനഫലം, അധ്യാപക മികവ്, ഗവേഷണ സൗകര്യങ്ങൾ, ഉൾച്ചേർന്ന വിദ്യാഭ്യാസം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് തയ്യാറാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top