തെലങ്കാനയിൽ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് 10 സ്ത്രീകൾ മരിച്ചു

തെലങ്കാനയിൽ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് പത്ത് സ്ത്രീ തൊഴിലാളികൾ മരിച്ചു. ഒരു സ്ത്രീ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. തിലേരു ഗ്രാമത്തിലായിരുന്നു അപകടം. 12 സ്ത്രീകളാണ് മഴക്കുഴി നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതെന്നും അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അനുശോചനം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top