വിവാഹമോചന ഹര്‍ജി നൽകിയ യുവതിയെ ഭർത്താവ് കാറിനുള്ളിൽ വെച്ച് കത്തിക്കാൻ ശ്രമിച്ചതായി പരാതി

വിവാഹമോചന ഹർജി നൽകി പിരിഞ്ഞു കഴിയുന്ന യുവതിയെ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ വച്ചു മണ്ണെണ്ണയൊഴിച്ചു കത്തിക്കാൻ ഭർത്താവ് ശ്രമിച്ചതായി പരാതി. കന്യാകുമാരി തക്കല സ്വദേശിയായ യുവാവും ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ വൈകിട്ട് മൂന്നോടെ കടപ്പാക്കട – ആശ്രമം റോഡിലായിരുന്നു സംഭവം. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച നിലയിൽ നിലവിളിച്ചുകൊണ്ട് യുവതി കാറിൽ നിന്നു ചാടിയിറങ്ങുകയായിരുന്നു.

സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ഇടപെട്ടു കാറിലുണ്ടായിരുന്നവരെ തടഞ്ഞു വച്ചു പൊലീസിനെ വിളിച്ചു. അവരെത്തിയപ്പോഴാണ് യുവതി വിവാഹ മോചനത്തിനു ഹർജി നൽകി കഴിയുകയാണെന്നും കോടതി നിർദേശ പ്രകാരം ഭർത്താവ് യുവതിയുടെ അക്കൗണ്ടിലേക്കു പണം കൈമാറാനായി ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നുവെന്നും വ്യക്തമായത്. നിസ്സാരമായി പരിക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‌സംഭവത്തിൽ കേസെടുത്തിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top