സഭയുടെ ഭൂമിയിടപാട്; കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു

സീറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. കോടതി നിർദേശപ്രകാരമാണ് നടപടി. വിശ്വാസ വഞ്ചന, ചതി, ഗൂഡാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കർദ്ദിനാളിനെതിരെ കേസ് എടുത്തിരിക്കുന്നത്. കർദ്ദിനാൾ ഉൾപ്പെടെയുള്ള 26 പേർക്കെതിരെ കേസെടുക്കണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

Read Also; സീറോ മലബാർ ഭൂമി ഇടപാട്; മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

എറണാകുളം സ്വദേശി പാപ്പച്ചൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഉത്തരവ്. സീറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പനയിലൂടെ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാരൻ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി എറണാകുളം സെൻട്രൽ പോലീസിനോട് കേസെടുത്ത് അന്വേഷിക്കണമെന്ന് ഉത്തരവിടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top