ചാരപ്രവർത്തനം നടത്തിയ ഇന്ത്യൻ ദമ്പതിമാർ ജർമ്മനിയിൽ അറസ്റ്റിൽ

ഇന്ത്യയുടെ വി​ദേ​ശ രഹസ്യാന്വേഷന ഏജൻസിയായ റോയ്ക്ക് വേണ്ടി ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഇ​ന്ത്യ​ൻ ദമ്പതി​ക​ൾ ജ​ർ​മ​നി​യി​ൽ അ​റ​സ്റ്റി​ൽ. എ​സ്. മ​ൻ​മോ​ഹ​ൻ, ഭാ​ര്യ ക​ൻ​വ​ൽ​ജി​ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജ​ർ​മ​ൻ ര​ഹ​സ്യ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് അ​റ​സ്റ്റ്.

മ​ൻ​മോ​ഹ​നും ഭാ​ര്യ​യും ജ​ർ​മ​നി​യി​ലെ സി​ക്ക് വി​ഭാ​ഗ​ങ്ങ​ളി​ലും കാ​ഷ്മീ​ർ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന് പ്രോ​സി​ക്യൂ​ഷൻ പ​റ​യു​ന്നു. ഇ​വ​ർ​ക്കെ​തി​രേ ചാ​ര​പ്ര​വ​ർ​ത്തി കു​റ്റം ചു​മ​ത്തി​യ​താ​യി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചു. 2015 ജ​നു​വ​രി മു​ത​ൽ ഇ​ന്ത്യ​ൻ വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ റോ​യു​ടെ ജ​ർ​മ​നി​യി​ലെ പ്ര​തി​നി​ധി​ക്ക് താ​ൻ വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​രു​ന്നെ​ന്ന് മ​ൻ​മോ​ഹ​ൻ സ​മ്മ​തി​ച്ച​താ​യി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

2017-ലാ​ണ് ക​ൽ​വ​ൽ​ജി​തും റോ ​ഉ​ദ്യോ​ഗ​സ്ഥ​നു വി​വ​ര​ങ്ങ​ൾ കൈ​മാ​റി​ത്തു​ട​ങ്ങി​യ​ത്. ഇ​തി​ന് 7200 യൂ​റോ ഇ​വ​ർ പ്ര​തി​ഫ​മാ​യി വാ​ങ്ങി​യെ​ന്ന് പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. പ​ത്തു വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​തെ​ങ്കി​ലും ചൊ​വ്വാ​ഴ്ച​യാ​ണ് വി​വ​രം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top