വിലാപയാത്ര കടുത്തുരുത്തിയിലെത്തി; മാണി സാറിനെ അവസാനമായി കാണാൻ വഴിയരികിൽ ആയിരങ്ങൾ

അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം മാണിയുടെ മൃതദേഹവുമായി കോട്ടയത്തേക്കുള്ള വിലാപയാത്ര കടുത്തുരുത്തിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെയെത്തി മാണിയ്ക്ക് അന്ത്യാഞ്ജലികളർപ്പിച്ചു. രാവിലെ പത്തരയോടെയാണ് കൊച്ചിയിൽ നിന്നും വിലാപ യാത്ര പുറപ്പെട്ടത്. മാണിയുടെ മകൻ ജോസ് കെ മാണിയും പി.ജെ ജോസഫ് അടക്കമുള്ള നേതാക്കളും വിലാപയാത്രയ്‌ക്കൊപ്പമുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെ കോട്ടയത്തെത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
Read Also; കെ എം മാണിക്ക് കേരളത്തിന്റെ ആദരാഞ്ജലി; വിലാപയാത്ര തുടങ്ങി
എന്നാൽ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ വഴിനീളെ ആയിരങ്ങൾ തടിച്ചുകൂടിയതോടെ ഏറെ സമയമെടുത്താണ് വിലാപയാത്ര കടന്നുപോകുന്നത്. വൈകീട്ട് ഏഴുമണിയോടെ വിലാപ യാത്ര കോട്ടയത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള കോൺഗ്രസിന്റെ പിറവിയുൾപ്പെടെ പല നിർണായക മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള തിരുനക്കര മൈതാനത്തേക്കാണ് വിലാപയാത്ര എത്തിച്ചേരുക. ആദരാഞ്ജലികൾ അർപ്പിക്കാനായി നിരവധി ആളുകളാണ് തിരുനക്കര മൈതാനത്തും തടിച്ചുകൂടിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here