പി.സി ജോർജ് എത്തിയത് എൻഡിഎ യെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് തുഷാർ

പി.സി ജോർജ് എത്തിയത് എൻഡിഎ യെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പത്തനംതിട്ട ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കൂടുതൽ തിളക്കമാർന്ന വിജയം നേടാൻ ഇത് സഹായിക്കുമെന്നും തുഷാർ കൂട്ടിച്ചേർത്തു. പി.സി ജോർജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാർട്ടി ഇന്നാണ് എൻഡിഎ യിൽ എത്തിയത്. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പി.സി ജോർജിന് ഒപ്പമെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബിജെപി അഖിലേന്ത്യാ സെക്രട്ടറി വൈ.സത്യകുമാറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top