തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടോ ? എങ്കിൽ പരാതിപ്പെടാം സി വിജിൽ ആപ്പിലൂടെ

തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ വോട്ട് പിടിക്കാനുള്ള തിരക്കിൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ പല സ്ഥാനാർത്ഥികളും പെരുമാറ്റച്ചട്ടം ലംഘിക്കാറുണ്ട്. എന്നാൽ ഇത് എങ്ങനെ തടയും എന്ന ചോദ്യത്തിന് മറുപടി വരുന്നു. അതായത്, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം വോട്ടർമാർക്കു തന്നെ തടയാനുള്ള നടപടിയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. അതായത്, മൊബൈൽ ആപ്ലിക്കേഷൻ സിറ്റിസൺസ് വിജിൽ (സി വിജിൽ) ജില്ലയിൽ പ്രവർത്തന സജ്ജമായി മാറിയാൽ ഇക്കാര്യം വോട്ടർമാർക്കു തന്നെ തടയാൻ സാധിക്കും.

മാത്രമല്ല, മൊബൈൽ ആപ്ലിക്കേഷനിലൂടെ ചട്ടലംഘനം മിനിറ്റുകൾക്കുള്ളിൽ റിട്ടേണിംഗ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിയുന്നതാണ്. അത്തരത്തിലാണ് ഈ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ജില്ലാ കളക്ടറേറ്റിലാണ് സി വിജിലിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. മാത്രമല്ല, ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയോ വീഡിയോയോ എടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്താൽ പരാതിയായി പരിഗണിക്കും.

കൂടാതെ, ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകുന്നതാണ്. ഇതിനുപുറമെ, പരാതി അപ്ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കുകയും ചെയ്യും. മാത്രമല്ല, ഇതിലൂടെ ഇതിന്റെ ഫോളോഅപ്പ് മൊബൈലിൽ തന്നെ ട്രാക്ക് ചെയ്യാൻ വോട്ടർക്കു കഴിയുന്നതുമാണ്.

Read Also : എന്താണ് വിവിപാറ്റ് ? എന്തിനാണ് വിവിപാറ്റ് ?

ഒരാൾക്ക് ഒന്നിലധികം ചട്ടലംഘനം റിപോർട്ട് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത എന്നത്. കൂടാതെ, പരാതിക്കാരന്റെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകൾ ഇതിൽ തന്നെയുണ്ട്.

അതോടൊപ്പം, പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടാതെ, ഫോട്ടോയോ വീഡിയോയോ ക്ലിക്ക് ചെയ്തതിനു ശേഷം സംഭവം റിപോർട്ട് ചെയ്യാൻ അഞ്ചു മിനിറ്റ് ലഭിക്കും.

എന്നാൽ നേരത്തെ റെക്കോർഡ് ചെയ്ത വീഡിയോയോ പഴയ ഫോട്ടോയോ അപ്ലോഡ് ചെയ്യാൻ സാധ്യമല്ല. അതേസമയം ആപ്പ് വഴി നൽകുന്ന പരാതി കൺട്രോൾ റൂമിൽ ലഭിക്കുകയും ഇവിടെ നിന്നും ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന് കൈമാറുകയും ചെയ്യുന്നു.

കൂടാതെ, പരാതി യാഥാർത്ഥ്യമാണെങ്കിൽ സ്വീകരിച്ച നടപടികളെ കുറിച്ച് 50 മിനുറ്റിനകം പരാതിക്കാരന് മറുപടി ലഭിക്കുന്നതുമാണ്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരവുമായി ABCD Of Electionനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More