Advertisement

മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്

April 10, 2019
Google News 0 minutes Read

മഹാരാഷ്ട്രയിലെ ബീഡിൽ കരിമ്പു പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. ആർത്തവ സമയത്ത് ജോലിക്ക് പോയില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്നതിനാലാണ് സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്യുന്നതെന്ന് ദ ഹിന്ദു പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

സ്ത്രീകളുടെ അവസ്ഥ അസുഖകരവും, പരിതാപകരവുമാണെന്ന് കമ്മീഷൻ വിലയിരുത്തുന്നു. സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ഈ അക്രമങ്ങളിൽ തങ്ങൾ ആശങ്കാകുലരാണെന്നും കമ്മീഷൻ പറഞ്ഞു.

ഭാവിയിൽ ഇത്തരം ചൂഷണങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും, ഇതിന് കാരണക്കാരായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മഹാരാഷ്ട്ര ചീഫ് സെക്രട്ടറി യു.പി.എസ് മദനിന് അയച്ച നോട്ടീസിൽ കമ്മീഷൻ ആവശ്യപ്പെട്ടു.

ചൂഷണത്തിനിരയായ സ്ത്രീകൾക്കുള്ള പുനരധിവാസ പദ്ധതികളും, അവരെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനായുള്ള നടപടികളും കൈക്കൊള്ളുമെന്നും കമ്മീഷൻ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here