തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും 5.6 കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നായി 5.6 കിലോ സ്വര്‍ണമാണ് പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയിരിക്കുന്നത്.

കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം മന്‍സൂര്‍, എറണാകുളം സ്വദേശി രാജന്‍ കണ്ണന്‍ എന്നിവരാണ് എക്‌സൈസ് വിഭാഗത്തിന്റെ പിടിയിലായത്. ഇവര്‍ക്ക് സഹായം ചെയ്ത എയര്‍ഇന്ത്യ ജീവനക്കാരനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top