തകരാറിലായ വോട്ടിംഗ് യന്ത്രം സ്ഥാനാർത്ഥി എറിഞ്ഞുടച്ചു

ആ​ന്ധ്ര​യി​ൽ ജ​ന​സേ​ന സ്ഥാ​നാ​ർ​ഥി വോ​ട്ടിം​ഗ് യ​ന്ത്രം എ​റി​ഞ്ഞു​ട​ച്ചു. അ​ന​ന്ത്പൂ​ർ ജി​ല്ല​യി​ലെ ഗ്യൂ​ട്ടി നി​യ​മ​സ​ഭാ സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി മ​ധു​സൂ​ദ​ന​ൻ ഗു​പ്ത​യാ​ണ് വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​ർ​ത്ത​ത്.

വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. മാ​ധ്യ​മ​ങ്ങ​ളെ ഉ​ൾ​പ്പെ​ടെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് യ​ന്ത്രം മ​ധു​സു​ദ​ന​ൻ എ​റി​ഞ്ഞു​ട​ച്ച​ത്.മ​ധു​സു​ദ​ന​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ആ​ന്ധ്ര​യി​ലെ വി​വി​ധ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​യി നൂ​റോ​ളം വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് ത​ക​രാ​റി​ലാ​യ​ത്. ഇ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് വൈ​കു​ക​യാ​ണ്. 25 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും 175 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ ടി​ഡി​പി​യും ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യു​ടെ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ത​മ്മി​ലാ​ണ് പ്ര​ധാ​ന പോ​രാ​ട്ടം. രാജ്യത്തെ 91 ലോക്സഭാ മ​ണ്ഡ​ല​ങ്ങ​ളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top