ബിജെപി വിരുദ്ധ മുന്നണിയുണ്ടാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് സുധാകർ റെഡ്ഡി

രാജ്യത്ത് വിശാലമായ ബിജെപി വിരുദ്ധ മുന്നണിയുണ്ടാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി. ഉത്തർ പ്രദേശിലടക്കം കോൺഗ്രസിന് സഖ്യമുണ്ടാക്കാനായില്ല. മതേതരത്വത്തിലടക്കം കോൺഗ്രസിന്റേത് അവസരവാദ നിലപാടാണ്. തെരഞ്ഞെടുപ്പിന് ശേഷം മതേതര ബദലിന്റെ നേതൃത്വം കോൺഗ്രസിനാകുമെന്ന് പറയാനാകില്ലെന്നും സുധാകർ റെഡ്ഡി പറഞ്ഞു.

വയനാട്ടിൽ മത്സരിക്കുന്നതിലൂടെ രാഹുൽ ഗാന്ധി തെറ്റായ സന്ദേശമാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് സർവേ ഫലങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും  കേരളത്തിൽ തിരുവനന്തപുരത്ത് അടക്കം ഇടതുമുന്നണി വിജയിക്കുമെന്നും സുധാകർ റെഡ്ഡി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top