അസാധാരണ കുലുക്കം; ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

അസാധാരണ കുലുക്കത്തെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡെൽഹി-മുംബൈ ഇൻഡിഗോ വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.

യാത്ര തുടങ്ങിയതിനുശേഷമാണ് വിമാനത്തിൻറെ രണ്ടാം എൻജിനിൽനിന്ന് അസാധാരണമായ തരത്തിൽ വൈബ്രേഷൻ ഉണ്ടായത്. ഉടൻ തന്നെ പൈലറ്റ് A320 NEO വിമാനം തിരികെ പറത്തുകയായിരുന്നു.

Read Also : ഇൻഡിഗോയിലെ വെബ് ചെക്ക്-ഇൻ ഇനി മുതൽ സൗജന്യമല്ല

ഡെൽഹി- മുംബൈ യാത്രയ്ക്കിടെ എൻജിനിൽ പക്ഷി വന്നിടിച്ചിരുന്നതായി വിമാനാധികൃതർ പറഞ്ഞു. ഇൻഡിഗോയുടെ എ320 നിയോ വിമാനം മുൻപും പല പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. എൻജിൻ വൈബ്രേഷനും അതിൽ ഒന്നായിരുന്നു. ഇൻഡിഗോയുടെയും ഗോ എയറിന്റെയും വിമാനങ്ങൾക്ക് മിഡ് എയർ എൻജിൻ പ്രശ്‌നങ്ങൾ കുറഞ്ഞത് 15 എണ്ണമെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇവയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

സംഭവത്തിൽ ഏവിയേഷൻ റെഗുലേറ്റർ അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top