Advertisement

‘കേരളം ദേശവിരുദ്ധ ശക്തികളുടെ പരീക്ഷണ ശാല; ബിജെപി വിശ്വാസ സംരക്ഷണത്തിനൊപ്പം’ : പ്രധാനമന്ത്രി

April 12, 2019
Google News 1 minute Read

കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ ‘വിജയ് സങ്കൽപ്’ റാലിയിലും ആചാരസംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘എല്ലാ മലയാളികൾക്കും  എന്റെ വിഷു ആശംസകൾ’ എന്ന് പറഞ്ഞാണ് നരേന്ദ്രമോദി മോദി പ്രസംഗം തുടങ്ങിയത്. കോഴിക്കോട്ടെ തളി മഹാക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ മോദി, ഇവിടത്തെ ജനങ്ങളുടെ ഊർജവും എടുത്തു പറയേണ്ടതാണെന്ന് മോദി വ്യക്തമാക്കി.

‘ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിയ്ക്ക് മുമ്പാകെ വയ്ക്കും, തെളിയിക്കും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നൽകും. യുഡിഎഫും എൽഡിഎഫും കേരളത്തിലെ ആചാരങ്ങൾ തകർക്കാമെന്ന് കരുതിയെങ്കിൽ അവർക്ക് തെറ്റി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചില ശക്തികൾ ആചാരം ലംഘിക്കാൻ നോക്കി’- മോദി ആരോപിച്ചു. ശബരിമല പരാമർശിച്ച് വോട്ട് ചോദിച്ചാൽ ആരാണ് തടയുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും ചോദിച്ചു.

Read Also : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട് എത്തി

ത്രിപുര ഓർക്കുന്നില്ലേ, ഇടത് പക്ഷം അവിടെ തകർന്നടിഞ്ഞ് ബിജെപി അധികാരത്തിലെത്തി. കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്നും മോദി പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഇടത് പക്ഷത്തിന് ഇരട്ടത്താപ്പാണ്. മുത്തലാഖ് പോലെയുള്ള ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതും ഇതേ ഇടത് പക്ഷം തന്നെയാണെന്നും മോദി പറയുന്നു.

സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവർ ഐസ്‌ക്രീം പാർലർ കേസും സോളാർ കേസും ഓർക്കണം. ബിജെപിയുടേത് ദേശസുരക്ഷ ഉറപ്പാക്കാനുള്ള നയങ്ങളാണ്. ഇവിടത്തെ പ്രതിപക്ഷനേതാക്കളാണ് ഇപ്പോൾ പാകിസ്ഥാനിൽ താരങ്ങൾ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here