പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ കണ്ണൂര്‍ സി പി എം പ്രാദേശിക നേതാവ് മഹേഷ് പണിക്കരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

പാര്‍ട്ടിയുടെ യശസ്സിന് കളങ്കം വരുത്തിയ നടപടിയെത്തുടര്‍ന്നാണ് പുറത്താക്കിയതെന്ന് സി പി എം ജില്ലാ കമ്മിറ്റിയുടെ വിശദീകരണത്തില്‍ പറയുന്നു. പതിനേഴു വയസ്സുകാരിയുടെ പരാതിയെത്തുടര്‍ന്ന് മഹേഷ് പണിക്കര്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിരുന്നു. വീട്ടില്‍ വെച്ച് പൂജ ഉണ്ടെന്ന മറവിലായിരുന്നു പെണ്‍കുട്ടിക്കു നേരെ പീഡന ശ്രമം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top