‘വോട്ടു ചെയ്യാത്ത മുസ്ലീങ്ങള്‍ ജോലി തേടി വന്നാല്‍ രണ്ടാമത് ആലോചിക്കേണ്ടിവരും’; മേനക ഗാന്ധിയുടെ പ്രസംഗം വിവാദത്തില്‍

maneka gandhi demands probe on mj akbar sexual allegation

സുല്‍ത്താന്‍പൂര്‍: തെരഞ്ഞെടുപ്പില്‍ തനിക്കു വോട്ടു ചെയ്യാത്ത മുസ്ലീങ്ങള്‍ ജോലി അന്വേഷിച്ചുവന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുമെന്ന കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ പ്രസംഗം വിവാദത്തില്‍. പിലിഭിത്തിലെ തെരഞ്ഞെടുപ്പു യോഗത്തിലാണ് മേനക വിവാദ പ്രസംഗം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

എന്തായാലും താന്‍ ജയിക്കുമെന്ന് ഉറപ്പാണെന്നാണ് മേനക പറയുന്നത്. എന്നാല്‍ മുസ്ലിംകള്‍ വോട്ടു ചെയ്യുമോയെന്ന് അറിയില്ല. അത് അത്ര സന്തോഷമുണ്ടാക്കുന്ന കാര്യമല്ല. മുസ്ലീങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷം ജോലി അന്വേഷിച്ചുവരുമ്പോള്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടിവരും. വോട്ടുചെയ്യാത്തവര്‍ക്ക് ജോലി കൊടുക്കുന്നത് എന്തിനാണെന്നും മേനക വീഡിയോയില്‍ ചോദിക്കുന്നു.

ഇങ്ങോട്ട് തരുന്നില്ലെങ്കില്‍ തിരികെ നല്‍കിക്കൊണ്ടേ ഇരിക്കുമെന്ന് കരുതരുത്. നമ്മള്‍ മഹാത്മാ ഗാന്ധിയുടെ മക്കളല്ലല്ലോ. പിലിഭിത്തില്‍ താന്‍ എന്ത് ചെയ്‌തെന്ന് എല്ലാവര്‍ക്കും അറിയാം. അത് നോക്കി തനിക്ക് വോട്ട് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും മേനക പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top