Advertisement

‘ഇസ്ലാമാണെങ്കിൽ ചില അടയാളങ്ങൾ പരിശോധിക്കണം’; കടുത്ത വർഗീയ പരാമർശവുമായി ശ്രീധരൻപിള്ള

April 13, 2019
Google News 1 minute Read

കടുത്ത വർഗീയ പരാമർശവുമായി ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കിൽ ചില അടയാളങ്ങൾ പരിശോധിക്കണം, ഡ്രസ് എല്ലാം മാറ്റി നോക്കണ്ടേ എന്നായിരുന്നു ശ്രീധരൻപിള്ള പറഞ്ഞത്. ആറ്റിങ്ങൽ
എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ശ്രീധരൻപിള്ളയുടെ പ്രതികരണം.

‘ ജീവൻ പണയപ്പെടുത്തി വിജയം നേടുമ്പോൾ, രാഹുൽ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവർ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവർ ഏത് ജാതിക്കാരാണെന്ന് അറിയിണമെന്നാണ്. ഇസ്ലാമാണെങ്കിൽ ഏത് മതക്കാരാണെന്ന് അറിയണമല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കണമല്ലോ’- പിഎസ് ശ്രീധരൻപിള്ള പറഞ്ഞു.

Read Also : പ്രധാനമന്ത്രിയുടെ പരിപാടി നടക്കാതിരിക്കാൻ ശ്രമം നടത്തി;കോഴിക്കോട് കളക്ടർക്കെതിരെ പരാതിയുമായി ബിജെപി

ഇന്ന് വൈകീട്ട് 5 മണിക്കാണ് ശോഭാ സുരേന്ദ്ര പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ ശ്രീധരൻപിള്ള ഇക്കാര്യം പറഞ്ഞത്. ബാലാകോട്ടിൽ ഭീകരവാദികൾക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേർ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുൽ ഗാന്ധി, സീതാരാം യെച്ചൂരി എന്നിവർ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ‘ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണം’ എന്നാണ് ശ്രീധരൻപിള്ള പറഞ്ഞത്. ചേലാകർമ്മത്തെയാണ് ശ്രീധരൻപിള്ള ഉദ്ദേശിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here