Advertisement

ദൈവത്തിന്റെ പേരിൽ ആരു പ്രചാരണം നടത്തിയാലും നടപടിയെന്ന് ടിക്കാറാം മീണ

April 13, 2019
Google News 0 minutes Read

ദൈവത്തിന്റെ പേരിൽ ആരു തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയാലും നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ശബരിമലയിലെ വിഷയങ്ങൾ പ്രചരണ വിഷയമാക്കരുതെന്നു പറഞ്ഞിട്ടില്ല. അയ്യപ്പന്റെ പേരു പറഞ്ഞ് വോട്ടു പിടിക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. കർമ്മസമിതിയുടെ പ്രചരണ ബോർഡുകൾ മാറ്റുന്ന കാര്യത്തിൽ ജില്ലാ കളക്ടർമാർക്ക് തീരുമാനമെടുക്കാം.തനിക്കെതിരെ ആരു പരാതിപ്പെട്ടാലും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ട്വന്റി ഫോറിനോടു പറഞ്ഞു.ശബരിമല സജീവ ചർച്ചാ വിഷയമാക്കാൻ ബിജെപിയും ശബരിമല കർമ്മസമിതിയും തീരുമാനമെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here