പ്രധാനമന്ത്രിയെ ട്രോളി ആര്‍.ജെ.ഡി. നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്രോളുമായി ആര്‍.ജെ.ഡി. നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. 17 സെക്കന്റ് ദൈര്‍ഘ്യമുള്ള ഡബ്മാഷ് വീഡിയോയാണ് മോദിക്കെതിരെ ലാലുപ്രസാദ് യാദവ് അവതരിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
मुफ़्त में ले लो 15 लाख, अच्छे दिन और जुमला। pic.twitter.com/2Pfhg2QemK
— Lalu Prasad Yadav (@laluprasadrjd) 13 April 2019
വീഡിയോയില്‍ മോദിയുടെ വാക്കുകള്‍ക്ക് ലാലുപ്രസാദ് യാദവ് ചുണ്ടനക്കുന്നുണ്ട്. അച്ഛേദിന്‍ മുദ്രാവാക്യവും എല്ലാവര്‍ക്കും 15 ലക്ഷം രൂപയുമാണ് വീഡിയോയില്‍ പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ദേശീയമാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
എന്നാല്‍ വീഡിയോ ചിത്രീകരിച്ചത് എവിടെയെന്നോ എവിടെ നിന്ന് പോസ്റ്റ് ചെയ്‌തെന്നോ വ്യക്തമല്ല. നിലവില്‍, കാലിത്തീറ്റ കുഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുപ്രസാദ് യാദവ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here