മോദി അധികാരത്തില്‍ വരണമെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് എന്ന് നിര്‍മ്മല സീതാരാമന്‍

ഇന്ത്യയില്‍ നരേന്ദ്രമോദി അധികാരത്തില്‍ വരണമെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് എന്ന് നിര്‍മ്മല സീതാരാമന്‍.

മോദിയെ പുറത്താക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമം നടക്കുന്നത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നാണെന്നും അതുകൊണ്ടു തന്നെ ഈ പ്രസ്താവന കോണ്‍ഗ്രസ് പ്രേരിതമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും എഎന്‍ഐയുമായുള്ള അഭിമുഖത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

മോദിയെ പുറത്താക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പാകിസ്ഥാനോട് സഹായം അഭ്യര്‍ത്ഥിക്കാറുണ്ടെന്നും ഇതും അത്തരമൊരു നീക്കത്തിന്റെ ഭാഗമാണെന്നും എങ്ങനെയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് എന്ന് തനിക്ക് അറിയില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഏപ്രില്‍ 16 നും 20 നും ഇടയില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി തീയതികള്‍ എങ്ങനെ കൃത്യമായി ലഭിക്കുന്നുവെന്ന് തനിക്കറിയില്ലെന്നും ഇന്ത്യയില്‍ നിന്ന് ആരാണ് ഈ വിവരങ്ങള്‍ കൊടുക്കുന്നതെന്നും ദൈവം രക്ഷിക്കട്ടെ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More