Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (17-04-2019)

April 17, 2019
0 minutes Read

വഴി ഒരുക്കുക; മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയും കൊണ്ട് പെരിന്തൽ മണ്ണയിൽ നിന്നും തിരുവനന്തപുരത്തേക്ക് ആംബുലൻസ് പോകുന്നു

പെരിന്തൽമണ്ണ അൽ ശിഫ ആശുപത്രിയിൽ നിന്നും മൂന്ന് ദിവസം പ്രായമായ ഹൃദയസംബന്ധമായ അസുഖമുള്ള കുഞ്ഞിനെയും വഹിച്ച് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ആംബുലൻസ് പുറപ്പെട്ടു.

ജെറ്റ് എയർവേസ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചു

ജെറ്റ് എയർവേസ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചു. വൻ സാമ്പത്തിക പ്രതിസന്ധിലായിരുന്ന വിമാന കമ്പനി പണം സമാഹരിക്കാനായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് സർവീസുകൾ നിർത്തിവെച്ചത്.

വിവാദ വീഡിയോ പ്രചാരണം; കെ സുധാകരനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചൂമത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. സുധാകരനു വേണ്ടി തയ്യാറാക്കിയ പ്രചരണ വീഡിയോയിലാണ് വിവാദ പരാമർശം. കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ നിർദ്ദേശപ്രകാരമാണ് വനിതാ കമ്മിഷൻ നടപടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

‘ഞാൻ വന്നിരിക്കുന്നത് നിങ്ങളിൽ ഒരാളാകാൻ; ജീവിതകാലം മുഴുവൻ വയനാടിനൊപ്പം ഉണ്ടാകും’; രാഹുൽ ഗാന്ധി

താൻ വയനാട്ടിൽ എത്തിയിരിക്കുന്നത് രാഷ്ട്രീയക്കാരനായിട്ടല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട്ടിലെ ജനങ്ങളുടെ സഹോദരനായും മകനായുമാണ് താൻ വന്നിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയെ പോലെയല്ല താൻ. നിങ്ങളെ കേൾക്കാനാണ് താൻ വന്നത്. ജീവിതകാലം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിൽ നിന്നും നീതി നിഷേധം; എ വിജയരാഘവനെതിരെ കോടതിയെ സമീപിച്ച് രമ്യ ഹരിദാസ്

വിവാദ പരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കോടതിയെ സമീപിച്ച് ആലത്തൂർ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. സംഭവത്തിൽ ആലത്തൂർ കോടതിയിൽ രമ്യ ഹർജി നൽകാനെത്തി. പൊലീസിൽ പരാതി നൽകിയിട്ടും നീതി നിഷേധമുണ്ടായെന്ന് രമ്യ പറഞ്ഞു. മൊഴിയെടുത്തതല്ലാതെ തുടർ നടപടിയുണ്ടായില്ലെന്നും രമ്യ വിമർശിച്ചു.

രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിൽ; പിതാവിന് ബലിതർപ്പണം നടത്തി

തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വയനാട്ടിൽ എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി. പിതാവ് രാജീവ് ഗാന്ധിക്ക് ബലിതർപ്പണം നടത്തിയ ശേഷം അദ്ദേഹം ബത്തേരിയിൽ പൊതുയോഗത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ രാഹുലിനൊപ്പം ഉണ്ട്.

ശബരിമല കർമ്മസമിതി തിരുവനന്തപുരത്ത്‌ സ്‌ഥാപിച്ച ഫ്ളക്സുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു തുടങ്ങി

ശബരിമല കർമ്മസമിതി തിരുവനന്തപുരതു സ്‌ഥാപിച്ച ഫ്ളക്സുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു തുടങ്ങി. 24 ഫ്ലക്സുകളിൽ 8 എണ്ണം ആണ് നീക്കിയത്. ഫ്ലക്സുകൾ നീക്കം ചെയ്യുന്നതിനെതിരെ കർമ്മസമതി മുഖ്യ തെരഞ്ഞെടുപ്പ്
ഓഫീസർക്കു പരാതി നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top