Advertisement

വോട്ടു ചെയ്യാൻ ജനങ്ങൾക്കൊപ്പം വരിയിൽ കാത്തുനിന്ന് വിജയ്; ചിത്രങ്ങൾ

April 18, 2019
Google News 0 minutes Read

പ്രമുഖ വ്യക്തികൾ വോട്ടു ചെയ്യാൻ എത്തിയാൽ അവരുടെ തിരക്ക് പരിഗണിച്ച് എളുപ്പത്തിൽ കടത്തിവിടുകയാണ് പതിവ്. എന്നാൽ ജനങ്ങൾക്കൊപ്പം മണിക്കൂറുകളോളം വരിയിൽ കാത്തുനിന്ന് വോട്ടു ചെയ്യുകയാണ് നടൻ വിജയ് ചെയ്തത്. തിരക്ക് കൂട്ടാതെ സാധാരണക്കാരനായി വോട്ടു ചെയ്യാൻ നിൽക്കുന്ന വിജയ്‌യുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചെന്നൈയിലെ വെള്ളങ്കരായിയിലാണ് വിജയ് വോട്ടു ചെയ്യാനെത്തിയത്. അതേസമയം, നടൻ അജിത്ത് പൊലീസ് സംരക്ഷണത്തിൽ എത്തിയാണ് വോട്ടു ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here