അമ്പലങ്ങൾ ഫാസിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദൻ

v s achuthananthan

അമ്പലങ്ങളും ആരാധനാലയങ്ങളും ഫാസിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദൻ. ആർഎസ്എസിനെയും കോൺഗ്രസിനെയും പോലെ നിറം മാറാൻ ഓന്തിനു പോലും കഴിയില്ലെന്നും വി.എസ് പറഞ്ഞു. രാഹുൽ ഗാന്ധി തിരുനെല്ലിയിൽ പോയി സാഷ്ടാംഗം പ്രണമിച്ചാൽ കോൺഗ്രസ് നടത്തിയ വർഗീയ പ്രീണനത്തിന് പരിഹാരമാകില്ല. ബിജെപി യെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നതാണ് യഥാർത്ഥ രാജ്യസ്‌നേഹമെന്നും വി എസ് അച്യുതാനന്ദൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top