പ്രധാനമന്ത്രിയുടെ വേദിയ്ക്ക് സമീപം തോക്കിൽ നിന്നും വെടിപൊട്ടിയതിൽ ദുരൂഹതയുണ്ടെന്ന് ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തിരുവനന്തപുരത്ത് പങ്കെടുത്ത ചടങ്ങിന് തൊട്ടുമുമ്പ് പോലീസുകാരന്റെ തോക്കിൽ നിന്നും വെടി പൊട്ടിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപി. സംഭവം ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു.സ്റ്റേജിന് സമീപമാണ് വെടി പൊട്ടിയതെന്നും ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥരെ സ്റ്റേജിനരികിൽ വിന്യസിക്കരുതെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നും എം ടി രമേശ് ആരോപിച്ചു.
Read Also; സുരക്ഷാ വീഴ്ച; മോദിയുടെ വേദിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് വെടി പൊട്ടി
പ്രതിരോധ മന്ത്രിയെ റോഡ് ഷോയ്ക്കിടെ പൂന്തുറയിൽ തടഞ്ഞപ്പോൾ പോലീസ് നോക്കുകുത്തിയായി. ആറ്റിങ്ങൽ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ പ്രതിരോധ മന്ത്രിക്ക് പൈലറ്റ് വാഹനം ഇല്ലായിരുന്നു. ശോഭാ സുരേന്ദ്രനെ ആക്രമിച്ചവരെ ഇത്ര ദിവസമായിട്ടും അറസ്റ്റ് ചെയ്തിട്ടില്ല.
കേരളാ പോലീസിന് കീഴിൽ സംസ്ഥാനത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ വൈകീട്ട് ബിജെപിയുടെ വിജയ് സങ്കൽപ് റാലിക്കിടെയാണ് പോലീസുകാരന്റെ തോക്കിൽ നിന്നും വെടിപൊട്ടിയത്. നരേന്ദ്രമോദി വരുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here