ഹേമന്ദ് കർക്കറെക്കെതിരായ പ്രസ്താവന പിൻവലിച്ച് പ്രഗ്യാസിംഗ്

മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെക്കെതിരായ പ്രസ്താവന പിൻവലിച്ച് മാലേഗാവ് സ്ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രഗ്യാസിംഗ് സിംഗ് താക്കൂർ. ഹേമന്ദ് കർക്കറെ കൊല്ലപ്പടാൻ കാരണം തന്റെ ശാപമാണെന്നായിരുന്നു പ്രസ്താവന. കർക്കറെയെ അപമാനിച്ച സംഭവത്തെ തള്ളി ബിജെപി പ്രസ്താവനയിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രഗ്യാസിംഗ് തന്റെ പ്രസ്ഥാവന പിൻവലിച്ചത്.
കർക്കറെ ധീരരക്തസാക്ഷിയും വീരനായകനുമാണെന്നായിരുന്നു ബിജെപി പ്രസ്താവനയിൽ വ്യക്തമാക്കിയത്.പ്രഗ്യാസിംഗിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും അവർ അനുഭവിച്ച മാനസിക സംഘർഷമാകാം അവരെക്കൊണ്ട് അങ്ങനെ പറയിച്ചതെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. നേരത്തെ, സംഭവത്തെ അപലപിച്ച് ഐപിഎസ് അസോസിയേഷനും രംഗത്ത് വന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here