Advertisement

25 വർഷങ്ങൾക്ക് ശേഷം വേദി പങ്കിടാൻ മുലായം സിങും മായാവതിയും

April 19, 2019
Google News 1 minute Read

സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും ബിഎസ്പി നേതാവ് മയവതിയും ഇന്ന് വേദി പങ്കിടും. മുലായം മത്സരിക്കുന്ന ഉത്തർപ്രദേശിലെ മെയ്ൻപുരിൽ നടക്കുന്ന എസ്പി-ബിഎസ്പി സയുക്ത റാലിയിൽ ആണ് 25 വർഷത്തിന് ശേഷം ഇരുവരും ഒരു വേദിയിൽ എത്തുന്നത്.

ദിയോബന്ദിലും ബാദ്വനിലും ആഗ്രയിലും സഖ്യം നടത്തിയ സംയുക്ത റാലിയിൽ ആരോഗ്യ കാരണങ്ങളാൽ മുലായം സിങ് വിട്ടു നിന്നിരുന്നു. മുലായം സിങ്ങിനെ കൂടാതെ അഖിലേഷ് യാദവും, മായാവതിയും രാഷ്ട്രീയ ലോക്ദൾ അധ്യക്ഷൻ അജിത് സിങ്ങും റാലിയെ അഭിസംബോധന ചെയ്യും.

1995ൽ മുലായം സർക്കാരിനുള്ള പിന്തുണ മായാവതി പിൻവലിച്ചത് മുതൽ കടുത്ത രാഷ്ട്രീയ ശത്രുതയാണ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്. അത് മറികടന്ന് കൊണ്ടാണ് അഖിലേഷ് യാദവ് മയാവതിയുമായി സഖ്യം ഉണ്ടാക്കിയത്. സഖ്യം രൂപീകരണത്തിലും മുലായം അതൃപ്തി പരസ്യമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ഇരുവരും വേദി പങ്കിടുന്നത് എസ്പി-ബിഎസ്പി സഖ്യത്തിന്റെ വരും ഘട്ടങ്ങളിലെ പ്രകടനത്തിൽ നിർണായകം ആയിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here