പരിഭാഷയിൽ താരമായി ഷാഫി പറമ്പിൽ; കയ്യടിച്ച് സിദ്ധുവും: വീഡിയോ

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുന്‍ ക്രിക്കറ്റ് താരം കൂടിയായ നവജ്യോത് സിങ്ങ് സിദ്ധുവിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയ്യടി നേടിയിരിക്കുകയാണ് എംഎല്‍എ ഷാഫി പറമ്പില്‍. തൻ്റെ പ്രസംഗത്തിനെക്കാൾ ഉജ്ജ്വലമായ പരിഭാഷ കേട്ട സിദ്ധു ഷാഫിയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഷാഫിയുടെ പരിഭാഷ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

നിലമ്പൂര്‍ ചുങ്കത്തറിയിലായിരുന്നു രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി നവജ്യോത് സിങ്ങ് സിദ്ധു വോട്ട് തേടിയെത്തിത്. കേരള ഐ ലവ് യു, എന്നായിരുന്നു സിദ്ധുവിന്‍റെ ആദ്യ ഡയലോഗ്. അവിടം മുതൽ സിദ്ധുവിൻ്റെ പ്രസംഗത്തിൻ്റെ വീര്യം ചോരാതെ ഷാഫി പറമ്പില്‍ പരിഭാഷപ്പെടുത്താൻ തുടങ്ങി. ഇതോടെ സിദ്ധുവും ആവേശത്തിലായി. പിന്നീട് പരസ്പരം ആവേശം നൽകിയ ഇരുവരും സദസ്യരെ കയ്യിലെടുത്തു.

Read also: പാലക്കാട് മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പില്‍

ഇത് ഇതും വെറും ലോക്സഭാ തെരഞ്ഞെടുപ്പല്ലെന്നും വയനാട്ടിന്‍റെ മണ്ണില്‍ നിന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇവിടുത്തെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നതെന്നും സിദ്ധു പ്രസംഗത്തിൽ സൂചിപ്പിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വലിയ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്നാണ് തന്‍റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ ഓഫീസ് വയനാട്ടില്‍ തുറക്കുമെന്നും സിദ്ധു പറഞ്ഞു.

മോദിക്കെതിരേയും തന്‍റെ പ്രസംഗത്തിലൂടെ സിദ്ധു ആഞ്ഞടിച്ചു. കോടികള്‍ വെട്ടിച്ച് വിജയ് മല്യയും നീരവ് മോദിയും രാജ്യം വിട്ടപ്പോള്‍ ഏത് കാവല്‍ക്കാരനായിരുന്നു രാജ്യം ഭരിച്ചത് എന്ന് സിദ്ധു ചോദിച്ചു. ലോകത്തിലെ ഏറ്റവും വലിയ നുണയനാണ് നരേന്ദ്ര മോദിയെന്നും സിദ്ധു തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More