Advertisement

24 സർവേ; മാവേലിക്കരയിൽ യുഡിഎഫിന് മുൻതൂക്കം

April 20, 2019
Google News 0 minutes Read

കേരളത്തിലെ കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം. കേരളത്തെ ഒന്നാകെ ഉലച്ച മഹാപ്രളയത്തില്‍ വന്‍ തോതിലുള്ള നാശനഷ്ടങ്ങള്‍ ഈ മണ്ഡലത്തിന്റെ പലയിടങ്ങളിലും അലയടിച്ചിരുന്നു.

മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷാണ്. എല്‍ഡിഎഫിനു വേണ്ടി ചിറ്റയം ഗോപകുമാര്‍ മത്സര രംഗത്തിറങ്ങും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസിൻ്റെ തഴവാ സഹദേവന്നും മത്സര രംഗത്തുണ്ട്. ഇവിടെ യുഡിഎഫ് തന്നെ വിജയിക്കുമെന്നാണ് 24 സർവേ ഫലം പറയുന്നത്. 41 ശതമാനം വോട്ടുകളാവും കൊടിക്കുന്നിൽ സുരേഷിനു ലഭിക്കുക. 38 ശതമാനം വോട്ടുകളുമായി ചിറ്റയം ഗോപകുമാർ രണ്ടാമതും 19 ശതമാനം വോട്ടുകളുമായി തഴവാ സഹദേവൻ മൂന്നാമതും എത്തുമെന്ന് സർവേ ഫലത്തിൽ വ്യക്തമാകുന്നു.

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.

സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.

സർവേ ഫലം തത്സമയം ട്വന്റിഫോർ ഫേസ്ബുക്ക് പേജിലും യുട്യൂബിലും ലഭ്യമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here