Advertisement

24 സര്‍വേ; പൂര നഗരി യുഡിഎഫ് ന് ഒപ്പം

April 20, 2019
Google News 1 minute Read

24പുറത്തു വിട്ട സര്‍വേ ഫലം പ്രകാരം ഇക്കുറി പൂര നഗരിയായായ തൃശൂരില്‍…

എല്‍ഡിഎഫ് ന് 32% യുഡിഎഫ്‌ന് 40% എന്‍ഡിഎയ്ക്ക് 23% മാണ്. മറ്റ് 5% അപ്രവചീനയവുമാണ്. നിലവിലെ സാഹചര്യമനുസരിച്ച് യുഡിഎഫിനാണ് മണ്ഡലത്തില്‍ മുന്‍ തൂക്കം പ്രതീക്ഷിക്കുന്നത്.

ഇക്കുറി, ബിജെപി സ്ഥാനാര്‍ത്ഥിയായി ചലച്ചിത്ര നടന്‍ സുരേഷ് ഗോപി മത്സരിക്കുന്നു എന്നുള്ളതാണ് തൃശൂര്‍ മണ്ഡലത്തിന്റെ പ്രത്യേകത. ടി എന്‍ പ്രതാപനാണ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. തൃശൂരില്‍ എല്‍ഡിഎഫ്‌നെ പ്രതിനിധീകരിക്കുന്നത് രാജാജി മാത്യു തോമസാണ്.

6,21748 പുരുഷ വോട്ടര്‍മാരും 6,71984 സ്ത്രീ വോട്ടര്‍മാരും 12 തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 12,93,744 വോട്ടര്‍മാരാണ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലുള്ളത്.

സുരേഷ് ഗോപിയുടെ മാസ് എന്‍ട്രി തൃശൂര്‍ മണ്ഡലത്തില്‍ വളരെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിനാണ് സുരേഷ് ഗോപിയുടെ വരവ് ബാധിക്കുന്നത്.

പൂരത്തിനൊപ്പം തന്നെ വ്യക്തമായ തെരഞ്ഞെടുപ്പ് ചരിത്രവും തൃശൂര്‍ ലോക്സഭാ മണ്ഡലത്തിനുണ്ട്.
2014 -ല്‍ നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ സിപിഐയുടെ സിഎന്‍ ജയദേവനിലൂടെ വീണ്ടും ഇടത്തുപക്ഷം തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിലയുറപ്പിച്ചിരുന്നു.

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തി നോക്കാം. സിപിഐയുടെ സി എന്‍ ജയദേവന്‍ 3,89,209 വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത്. അതായാത് മണ്ഡലത്തിലെ ആകെ വോട്ടുകളുടെ 42.28 ശതമാനം. 3,50,982 വോട്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ കെപി ധനപാലനിലൂടെ യുഡിഎഫും നേടി. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി കെ പി ശ്രീസണ്‍ 1,20,681 വോട്ടുകളാണ് കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ നേടിയത്.

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തൃശൂര്‍ മണ്ഡലത്തില്‍ പ്രചരണ രംഗത്ത് സജീവമാണ് മൂന്ന് മുന്നണികളും. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെന്‍ഡ് ഒപ്പിയെടുത്താണ് ട്വന്റിഫോര്‍ സര്‍വേഫലം പുറത്തുവിടുന്നത്. 20 ലോക്സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സര്‍വേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയില്‍ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.

സിസ്റ്റമാറ്റിക് റാന്‍ഡത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ 7986 വോട്ടര്‍മാരില്‍ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രില്‍ പതിനഞ്ചു മുതല്‍ എപ്രില്‍ പത്തൊന്‍പതു തീയതി വരെയായിരുന്നു സര്‍വേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സര്‍വേയുടെ കരുത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here