24 സർവേ; തിരുവനന്തപുരത്ത് ഒപ്പത്തിനൊപ്പം

24പുറത്തു വിട്ട സര്‍വേ ഫലം പ്രകാരം ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും നിർണായക മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ശശി തരൂരിലൂടെ മൂന്നാം വട്ടവും തിരുവനന്തപുരം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മിസോറാം ഗവർണർ സ്ഥാനം രാജിവെച്ചെത്തിയ കുമ്മനം രാജശേഖരൻ തിരുവനന്തപുരം പിടിക്കുമെന്ന് ബിജെപിയും കരുതുന്നു. തിരുവനന്തപുരം പിടിക്കാൻ ഇടതു മുന്നണി ഇറക്കിയത് മുൻ മന്ത്രികൂടിയായ സി ദിവാകരനെയാണ്.
മൂന്നു മുന്നണികളും തിരുവനന്തപുരത്ത് ഒപ്പത്തിനൊപ്പം പിടിക്കുമെന്നാണ് 24 സർവെയിൽ വ്യക്തമാകുന്നത്. ഇഞ്ചോടിഞ്ച് നടക്കുന്ന പോരാട്ടത്തിനൊടുവിൽ തിരുവന്തപുരത്തെ സ്ഥിതി പ്രവചനാതീതമാണ്. കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബിജെപി ഇക്കൊല്ലവും രണ്ടാം സ്ഥാനത്തു തന്നെ തുടരേണ്ടി വരും. യുഡിഎഫ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ തെളിയിക്കുന്നു. തിരുവനന്തപുരത്ത് കാര്യക്ഷമമായ പ്രചാരണം നടക്കുന്നില്ലെന്ന ശശി തരൂരിൻ്റെ പരാതി ഫലത്തിൽ നേട്ടമുണ്ടാക്കിയത് എൽഡിഎഫിനാണ്. എൽഡിഎഫിന് 32.56 ശതമാനം വോട്ടുകളും എൻഡിഎയ്ക്ക് 32.36 ശതമാനം വോട്ടുകളും ലഭിക്കുമ്പോൾ യുഡിഎഫിന് ലഭിക്കുക 30.13 ശതമാനം വോട്ടുകളാണ്.4% ആളുകള്‍ വിധി നിര്‍ണയിക്കുന്ന മണ്ഡലമാണ്. ബിജെപി ശ്രദ്ധ ചെലുത്തുന്നത് തിരുവനന്തപുരത്തേക്കാണ്.
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here