Advertisement

‘ന്യായ് പദ്ധതി’ക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

April 20, 2019
Google News 1 minute Read

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപ്പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ‘ന്യായ് പദ്ധതി’ ക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.

കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് കൈക്കൂലി നല്‍കി വോട്ടു ചോദിക്കുന്നതിനു
തുല്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍, പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രതിവര്‍ഷം അടിസ്ഥാന വരുമാനമെന്ന നിലയില്‍ 72,000 രൂപ നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. മാത്രമല്ല ന്യായ് പദ്ധതി സമ്പദ് ഘടനയെ ബാധിക്കാത്ത വിധം ദാരിദ്ര്യത്തിനെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്  ആയിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here