ഹേമന്ദ് കർക്കറെയെ അധിക്ഷേപിച്ചു കൊണ്ടുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് പ്രഗ്യാസിംഗ് ഠാക്കൂർ

2008 ലെ മുബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ദ് കർക്കറെയെ അധിക്ഷേപിച്ചു കൊണ്ടുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് പ്രഗ്യാസിംഗ് ഠാക്കൂർ.പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് പരാമർശം പിൻവലിച്ച് പ്രഗ്യാ സിംഗ് മാപ്പ് പറഞ്ഞത്. പ്രസ്താവനക്കെതിരെ ഐപിഎസ് അസോസിയേഷനും കോൺഗ്രസും രംഗത്ത് വന്നിരുന്നു. തന്റെ പരാമർശം ഇന്ത്യയുടെ ‘ശത്രുക്കൾ ഉപയോഗിക്കുന്നുവെന്ന് കാട്ടിയാണ് പിന്മാറ്റമെന്ന് പ്രഗ്യാസിംഗ് ഠാക്കൂർ പറഞ്ഞു.
മലേഗാവ് സ്‌ഫോടന കേസിലെ പ്രഗ്യാ സിംഗിന്റെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നത് മഹാരാഷ്ട്ര എ ടി എസ് തലവൻ ഹേമന്ദ് കാക്കറെ നടത്തിയ അന്വേഷണത്തിലായിരുന്നു.ബി.ജെപി സ്ഥാനാർത്ഥിയായി ഭോപ്പാൽ മണ്ഡലത്തിൽ മത്സരിക്കുകയാണ് പ്രഗ്യാസിംഗ് ഠാക്കൂർ .ഇതിനിടെയാണ് ഹേമന്ദ് കാക്കറെ പ്രഗ്യാ സിംഗ് അധിക്ഷേപിച്ച് പരാമർശം നടത്തിയത്. ഹേമന്ദ് കാക്കറെ കൊല്ലപ്പെട്ടത് കർമ്മഫലം കൊണ്ടെന്നായിരുന്നു പ്രഗ്യാസിംഗിന്റെ പരാമർശം. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഐ പി എസ് അസോസിയേഷനും കോൺഗ്രസും പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. രക്തസാക്ഷികളുടെ ജീവത്യാഗത്തെ അപമാനിക്കുന്നതാണ് പ്രസ്താവനയെന്ന് ഐപിഎസ് അസോസിയേഷനും അജ്മൽ കസബിന്റെ ‘ സുഹൃത്തുക്കൾ ബി.ജെപിയിൽ ഉണ്ടെന്നാണ് പ്രസ്താവനയിലൂടെ വ്യക്തമായെന്നും കോൺഗ്രസും പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രഗ്യാസിംഗ് ഠാക്കൂർ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞത്. തന്റെ പരാമർശം ശത്രുക്കൾ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസ്താവന പിൻവലിക്കുന്നതെന്ന് പ്രഗ്യാ സിംഗ് ഠാക്കൂർ പറഞ്ഞു.
തനിക്കുണ്ടായ അനുഭവങ്ങളാണ് പരാമർശം നടത്താൻ കാരണമെന്നും പ്രഗ്യാ സിംഗ് പറഞ്ഞു.പരാമർശം തികച്ചും വ്യക്തിപരം മാത്രമാണെന്നും കാർക്കരെയേ രക്തസാക്ഷിയായി തന്നെയാണ് കാണുന്നതെന്നും എന്നാണ് ബിജെപിയുടെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here