കുറഞ്ഞ ഓവർ നിരക്ക്; അശ്വിന് 12 ലക്ഷം രൂപ പിഴ
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിക്കു പിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ രവിചന്ദ്രന്‍ അശ്വിന് 12 ലക്ഷം രൂപ പിഴ. മല്‍സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് അശ്വിന് പിഴ ലഭിച്ചത്. ഐപിഎല്‍ സീസണില്‍ നാലാമത്തെ ക്യാപ്റ്റനാണ് കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് പിഴ ലഭിക്കുന്നത്.
മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ, രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന അജിന്‍ക്യ രഹാനെ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലി എന്നിവര്‍ക്കാണ് ഇതിന് മുമ്പ് കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് പിഴ ലഭിച്ചത്.
അവസാന നാല് മല്‍സരങ്ങളില്‍ പഞ്ചാബിന്റെ മൂന്നാം തോല്‍വി കൂടിയായിരുന്നു ഡല്‍ഹിക്കെതിരേയുള്ളത്. ഡല്‍ഹിക്കെതിരേ അഞ്ച് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ തോല്‍വി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here