ഇന്നത്തെ പ്രധാന വാർത്തകൾ
ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം; കർഫ്യൂ പ്രഖ്യാപിച്ചു; മരണം 158 ആയി
ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം. രാവിലെ ആറിടങ്ങളിൽ സ്‌ഫോടനം ഉണ്ടായതിന് പിന്നാലെയാണ് രണ്ടിടങ്ങളിൽ കൂടി സ്‌ഫോടനം നടന്നത്. തലസ്ഥാനത്തെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 158 ആയി. സ്‌ഫോടനത്തിൽ നാനൂറോളം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു; കൊട്ടിക്കലാശത്തിനിടെ പലയിടത്തും സംഘർഷം
സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. കഴിഞ്ഞ ഒന്നര മാസത്തെ ആവേശം നിറഞ്ഞ പരസ്യ പ്രചാരണത്തിനാണ് ഇന്ന് വൈകീട്ട് 6 മണിയോടെ സമാപനമായത്. അതേ സമയം കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘർഷമുണ്ടായി. തിരുവന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പ്രചാരണത്തിനായി റോഡ് ഷോ നടത്തിയ എ.കെ ആന്റണിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു.
ആലത്തൂരിൽ കൊട്ടിക്കലാശത്തിനിടെ കല്ലേറ്; രമ്യ ഹരിദാസ് ആശുപത്രിയിൽ
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ആലത്തൂരിൽ സംഘർഷം. യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ വാഹനത്തിനു നേരെ കല്ലേറുണ്ടായി. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. തുടർന്ന് രമ്യ ഹരിദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി
കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണസിയില്‍ നിന്നും മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മണ്ഡലം സന്ദര്‍ശിക്കവേയാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍പും പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ശ്രീലങ്കൻ സ്ഫോടനം: മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രി
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ നടുക്കിയ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 207 ആയി. സംഭവത്തിൽ 500ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങളും വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 40ഓളം പേർ വിദേശികളാണെന്നാണ് വിവരം.
എറിഞ്ഞു വീഴ്ത്തി ചെന്നൈ; 161ൽ ഒതുങ്ങി ബാംഗ്ലൂർ
ബൗളർമാരുടെ ഉജ്ജ്വല പ്രകടനം തുണയായപ്പോൾ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ കുറഞ്ഞ സ്കോറിലൊതുക്കി ചെന്നൈ സൂപ്പർ കിംഗ്സ്. 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് ബാംഗ്ലൂർ നേടിയത്. അർദ്ധസെഞ്ചുറി നേടിയ പാർത്ഥിവ് പട്ടേലിനൊപ്പം ചെറിയ പിന്തുണകൾ പലരിൽ നിന്നും ലഭിച്ചെങ്കിലും ആർക്കും ഉയർന്ന സ്കോർ നേടാനായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here