വോട്ട് ചെയ്യാൻ പോകുമ്പോൾ ഈ രേഖകൾ മറക്കല്ലേ….!

മൂന്നാംഘട്ട തെരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങി കഴിഞ്ഞു. കേരളവും പോളിംഗ് ബൂത്തിലേക്ക്… രാവിലെ 7 മണി മുതൽ തന്നെ വോട്ടിംഗ് ആരംഭിക്കും. വൈകീട്ട് 6 മണി വരെയാണ് പോളിംഗ്.

ഇവിഎമ്മിനൊപ്പം ഇത്തവണ വിവിപാറ്റും ഉണ്ട്. ഒട്ടനവധി പ്രത്യേകതകൾ ഉള്ളതുകൊണ്ട് തന്നെ
വോട്ട് രേഖപ്പെടുത്തുന്നതിൽ ജനങ്ങൾക്കും ആശങ്കയുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ടതില്ല, താഴെ പറയുന്ന രേഖകളെല്ലാം എടുത്ത് ധൈര്യമായി നാളെ വോട്ട് രേഖപ്പെടുത്തൂ..

Read Also : ‘ ‘ഞാനൊരാൾ വോട്ട് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കാൻ ? ‘ ഇങ്ങനെ ചിന്തിക്കുന്നവർ തുടർന്ന് വായിക്കൂ

വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള എല്ലാവർക്കും വോട്ടർ സ്ലിപ്പ് ലഭിക്കും. ഈ സ്ലിപ്പും സർക്കാർ അംഗീകൃത ഏതെങ്കിലും തിരിച്ചറിയൽ കാർഡും വോട്ട് രേഖപ്പെടുത്താൻ പോകുമ്പോൾ കയ്യിൽ കരുതണം. വോട്ട് ചെയ്യാൻ വോട്ടേഴ്‌സ് ഐഡി തന്നെ വേണമെന്നില്ല. ചുവടെ കൊടുത്തിരിക്കുന്ന ഏതെങ്കിലും രേഖ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.

പാസ്‌പോർട്ട്
ഡ്രൈവിംഗ് ലൈസൻസ്
സെൻട്രൽ/സ്‌റ്റേറ്റ് പിഎസ്യു ജീവനക്കാർക്ക് നൽകിയിരിക്കുന്ന സർവീസ് ഐഡന്റിറ്റി കാർഡുകൾ
ബാങ്ക്/പോസ്റ്റ് ഓഫീസ് എന്നിവയുടെ പാസ്ബുക്ക് (ഫോട്ടോ പതിപ്പിച്ചത്)
പാൻ കാർഡ്
ആർജിഐ, എൻപിആർ എന്നിവ നൽകുന്ന സ്മാർട്ട് കാർഡ്
എംഎൻആർഇജിഎ ജോബ് കാർഡ്
തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ നൽകിയ ഹെൽത്ത് ഇൻഷിറൻസ് സ്മാർട്ട് കാർഡ്
ഫോട്ടോ പതിപ്പിച്ച പെൻഷൻ ഡോക്യുമെന്റ്
എംപി/എംഎൽഎ/എംഎൽസി എന്നിവർക്ക് നൽകിയ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
ആധാർ കാർഡ്

കേരളം അടക്കം 13 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വോട്ടേടുപ്പിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി. രാവിലെ 7 മണി മുതൽ തന്നെ വോട്ടിംഗ് ആരംഭിക്കും. വൈകീട്ട് 6 മണി വരെയാണ് പോളിംഗ്.

7 ഘട്ടങ്ങളിൽ എറ്റവും കൂടുതൽ മണ്ഡലങ്ങൾ ബൂത്തിലെത്തുന്നത് നാളെയാണ്. 116 ലോകസഭാ മണ്ഡലങ്ങൾ സമ്മതിദാന അവകാശം വിനിയോഗിയ്ക്കും. കേരളത്തിലെ 20 ന് പുറമേ ദക്ഷിണേന്ത്യയിലെ കർണ്ണാടകത്തിൽ നിന്നുള്ള 14 മണ്ഡലങ്ങളും ഗോവയിലെ രണ്ട് മണ്ഡലങ്ങളിലും നാളെയാണ് വോട്ടെടുപ്പ്. ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ അടക്കമുള്ള പ്രമുഖർ ഗുജറാത്തിൽ ജനവിധി തേടുന്നു. മഹാരാഷ്ട്രയിലെ 14 ഉം ഉത്തർപ്രദേശിലെ 10 ഉം പശ്ചിമ ബംഗാളിലെ 5 ഉം മണ്ഡലങ്ങളിലും നാളെയാണ് വോട്ടെടുപ്പ്. ചത്തിസ് ഗഡിലെ 7 ഒഡിഷയിലെ 6 ബീഹാറിലെ യും ബംഗാളിലെയും 5 അസാമിലെ 4 ജമ്മു കാശ്മിരിലെയും ദാദ്രനഗർ ഹവേലിയിലെയും ദാമൻ ഡ്യു വിലെയും ഒരു മണ്ഡലത്തിലും ശക്തമായ സുരക്ഷാ സവിധാനങ്ങളാണ് വോട്ടെടുപ്പിന്റെ ഭാഗമായ് ഒരുക്കിയിട്ടുള്ളത്.

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More