Advertisement

നെയ്മറുമായി ക്ലബ് തലത്തിൽ ഒന്നിച്ചു കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് കുട്ടീഞ്ഞോ

April 23, 2019
Google News 0 minutes Read

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മറുമായി ക്ലബ് തലത്തിൽ ഒരുമിച്ച് കളിക്കാൻ ആഗ്രഹമുണ്ടെന്ന് ബ്രസീലിൻ്റെ ഫിലിപ് കുട്ടീഞ്ഞോ. നിലവിൽ നെയ്മർ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെയും കുട്ടീഞ്ഞോ സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെയും താരമാണ്. ഇരുവരും തങ്ങളുടെ ക്ലബുകൾ വിട്ടേക്കും എന്ന സൂചന നിലനിൽക്കുന്നതു കൊണ്ട് തന്നെ ഇതിന് സാധ്യത ഏറെയാണ്.

2018ൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിൽ നിന്ന് ബാഴ്സലോണയിലെത്തിയ കുട്ടീഞ്ഞോയ്ക്ക് പെരുമയ്ക്കൊത്ത പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ താരം വരുന്ന സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിട്ടേക്കുമെന്ന സൂചനകൾ ശക്തമാണ്. അതേ സമയം, ഇതിഹാസ താരം ലയണൽ മെസ്സിയുടെ നിഴലിലാവുന്നു എന്നാരോപിച്ച് ബാഴ്സ വിട്ട നെയ്മർ റയൽ മാഡ്രിഡ് പോലെ വമ്പൻ ക്ലബുകൾ നോട്ടമിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരും ബ്രസീലിനു വേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട് എന്നതു കൊണ്ട് തന്നെ ഒരേ ക്ലബിൽ കളിക്കുന്നത് ക്ലബിനും നേട്ടമാകും.

അതേ സമയം, ചെൽസിയുടെ ബെൽജിയം താരം ഏദൻ ഹസാർഡ് സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെ ആ സ്ഥാനത്തേക്ക് കുട്ടീഞ്ഞോയെ പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here