Advertisement

സംസ്ഥാനത്ത് പലയിടങ്ങളിലായി മഴ; ചില ബൂത്തുകളിൽ പോളിംഗ് നിർത്തിവെച്ചു

April 23, 2019
Google News 1 minute Read

സംസ്ഥാനത്ത് പലയിടങ്ങളിലായി മഴ പെയ്തു. ഇതോടെ ചില ബൂത്തുകളിലെ പോളിംഗ് നിർത്തിവെച്ചു. കാസർകോട് ബിലിക്കുളത്ത് കനത്ത കാറ്റിലും മഴയിലും ബൂത്ത് തകർന്നു. ഒരു വനിതാ വോട്ടർക്ക് പരുക്കേറ്റു. കുംബലപ്പള്ളി 186ാം ബൂത്തിലെ പോളിംഗും മഴ കാരണം നിർത്തിവച്ചു. പത്തനംതിട്ട റാന്നിയിലും കനത്ത മഴയുണ്ട്. മഴ കാരണം പോളിംഗ് തടസ്സപ്പെടുമോ എന്ന ആശങ്കയുണ്ട്.

അതേസമയം, ഏനാദിമംഗലത്ത് പുതുതായി എത്തിച്ച വോട്ടിംഗ് യന്ത്രവും തകരാറിലായി. മൂന്നാമത്തെ വോട്ടിംഗ് യന്ത്രമാണ് തകരാറിലാവുന്നത്. ഇതേ തുടർന്ന് ഇവിടെ വോട്ടിംഗ് നിർത്തിവെച്ചു.

Read Also : പോളിംഗ് അവസാന ലാപ്പിൽ; ഇതുവരെ രേഖപ്പെടുത്തിയത് 63%

അതേസമയം, കേരളത്തിൽ പോളിംഗ് അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ഇതുവരെ രേഖപ്പെടുത്തിയത് 63% ആണ്.  കണ്ണൂരാണ് നിലവിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ പോളിംഗ് 70 ശതമാനം കടന്നു. കോട്ടയം 65.91%, തൃശൂർ 64.01%, പത്തനംതിട്ട 61.43%, എറണാകുളം60.3% തിരുവനന്തപുരം60.9%, കൊല്ലം60.5%, പത്തനംതിട്ട 62.5%, മാവേലിക്കര60.9%, ആലപ്പുഴ 64.4%, ഇടുക്കി – 63.8%, ചാലക്കുടി 64.5%, തൃശൂർ64.1%, ആലത്തൂർ62.1%, പാലക്കാട്63.6%, പൊന്നാനി 57.2%, കോഴിക്കോട്59.6%, മലപ്പുറം58.7%, വയനാട്64.5%, വടകര60.4% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

Read Also : ടൊവിനോക്ക് ജനാധിപത്യത്തിലെ പ്രായപൂർത്തിയായത് ഇപ്പോഴെന്ന് സെബാസ്റ്റ്യൻ പോൾ, ഇങ്ങനെ മണ്ടത്തരം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുതെന്ന് ടൊവിനോ; ഒടുവിൽ ഖേദപ്രകനം

2.61 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർത്തികളും പ്രമുഖ നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

വൈകുന്നേരം ആറ് വരെയാണ് പോളിംഗ് നടക്കുക. അതാത് മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ഫോട്ടൊ സഹിതം ഓരോ ബൂത്തിന് പുറത്തും പ്രദർശിപ്പിക്കും. കൂടാതെപോളിംഗ് ബൂത്തുകളുടെ പുറത്ത് ബൂത്ത് ലെവൽ ഓഫിസർ, സെക്ട്രൽ ഓഫിസർ എന്നിവരുടെ വിവരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ 24,970 പോളിംഗ് സ്‌റ്റേഷനുകളാണ് ഉള്ളത്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്‌സിലറി പോളിംഗ് ബൂത്തുകളുമുണ്ട്. ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകൾ ഉള്ളത് മലപ്പുറത്തും കുറവ് വയനാട് ജില്ലയിലുമാണ്. പ്രശ്‌നസാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here