Advertisement

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതി; മൂ​ന്നം​ഗ​സ​മി​തി അ​ന്വേ​ഷി​ക്കും

April 23, 2019
Google News 0 minutes Read

സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര‍​ഞ്ജ​ൻ ഗൊ​ഗോ​യ്ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി മൂ​ന്നം​ഗ​സ​മി​തി അ​ന്വേ​ഷി​ക്കും. വ​നി​താ ജ​ഡ്ജി ഉ​ൾ​പ്പെ​ടെ മൂ​ന്നം​ഗ​ങ്ങ​ളാ​ണ് സ​മി​തി​യി​ലു​ള്ള​ത്. ജ​സ്റ്റീ​സ് എ​സ്.​എ ബോം​ബ്ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ക്കു​ക. സ​മി​തി​യി​ൽ എ​ൻ.​വി ര​മ​ണ, ഇ​ന്ദി​രാ ബാ​ന​ർ​ജി എ​ന്നി​വ​രാ​ണ് മ​റ്റം​ഗ​ങ്ങ​ൾ. ര‍​ഞ്ജ​ൻ ഗോ​ഗൊ​യ് വി​ര​മി​ച്ച​തി​നു ശേ​ഷം ചീ​ഫ് ജ​സ്റ്റീ​സ് പ​ദ​വി​യി​ലേ​ക്ക് എ​ത്തു​ന്ന​യാ​ളാ​ണ് ബോ​ബ്ഡേ. സീ​നി​യോ​റി​റ്റി​യി​ൽ മൂ​ന്നാ​മ​ത്തെ ജ​ഡ്ജാ​ണ് എ​ൻ.​വി ര​മ​ണ.

പ​രാ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​ന് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡേ​ക്കു ചീ​ഫ് ജ​സ്റ്റീ​സ് നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ൺ മി​ശ്ര, ആ​ർ.​എ​ഫ് ന​രി​മാ​ൻ, ദീ​പ​ക് ഗു​പ്ത എ​ന്നി​വ​രു​ടെ മൂ​ന്നം​ഗ ബെ​ഞ്ചി​ന് ബോ​ബ്ഡേ രൂ​പം​ന​ൽ​കു​ക​യും ചെ​യ്തു.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​യെ ലൈം​ഗി​ക ആ​രോ​പ​ണ​ത്തി​ല്‍ കു​ടു​ക്കാ​ന്‍ ഒ​ന്ന​ര കോ​ടി രൂ​പ വാ​ഗ്ദാ​നം ല​ഭി​ച്ചെ​ന്ന് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യ അ​ഭി​ഭാ​ഷ​ക​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ സു​പ്രീം​കോ​ട​തി നി‍‌​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക​ന്‍ ഉ​ത്സ​വ് സി​ങ് ബ​യ​ന്‍​സ് ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യ്‍​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന് മൂ​ന്നം​ഗ ബെ​ഞ്ച് നി‌​ർ​ദേ​ശി​ച്ചു.

മു​പ്പ​തി​യ​ഞ്ചു​കാ​രി​യാ​യ മു​ന്‍ ജൂ​നി​യ​ര്‍ കോ​ര്‍​ട്ട് അ​സി​സ്റ്റ​ന്‍റ് ആ​ണ് പ​രാ​തി​യു​മാ​യി 22 സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്. 2018 ഒ​ക്ടോ​ബ​ര്‍ 10, 11 തീ​യ​തി​ക​ളി​ല്‍ ന്യൂ​ഡ​ല്‍​ഹി​യി​ലെ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ ഓ​ഫീ​സി​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു എ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ ആ​രോ​പ​ണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here