Advertisement

ശ്രീലങ്കൻ സ്‌ഫോടനം; ചാവേറായവരിൽ ഒരു സ്ത്രീയും

April 24, 2019
Google News 1 minute Read

ശ്രീലങ്കൻ സ്‌ഫോടനത്തിൽ ചാവേറായവരിൽ ഒരു സ്ത്രീയും. ശ്രീലങ്കൻ പ്രതിരോധ സഹമന്ത്രി റുവാൻ വിജെവർധനയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഹോട്ടലുകളിലും പള്ളികളിലുമായുണ്ടായ സ്‌ഫോടനങ്ങളിൽ ഒമ്പത് പേരാണ് ചാവേറുകളായത്.

അതേസമയം, സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. അടിയന്തര സാഹചര്യം ഒഴിവായിട്ടില്ലെന്നും 500 ഓളം പേർ പരിക്കേറ്റ് ചികിത്സയിലാണെന്നും പോലീസ് വക്താവ് വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് 60 പേരെ പോലീസ് അറസ്റ്റഅ ചെയ്തിട്ടുണ്ട്.

Read Also : കാശ്മീരിൽ സിആർപിഎഫ് ബസ്സിന് സമീപം സ്‌ഫോടനം

ഈസ്റ്റർ പ്രാർത്ഥന നടക്കുന്നതിനിടെ പ്രാദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടൽ സിന്നമൺ ഗ്രാൻഡ്. സ്‌ഫോടനത്തിൻ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ചില്ലുകൾ ഉൾപ്പെടെ തകർന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here