ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ ഒഴിവുകൾ

ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ ട്രെയിനി അവസരങ്ങൾ. 145 ഒഴിവുകളുണ്ട്. മെക്കാനിക്കൽ-40, ഇലക്ട്രിക്കൽ-30, സിവിൽ-20, കെമിക്കൽ-10 എന്നിങ്ങനെയാണ് എഞ്ചിനിയറിംഗ് ട്രെയിനികളുടെ ഒഴിവ്. എച്ച് ആർ-20, ഫിനാൻസ്-25 എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ് ട്രെയിനികളുടെ ഒഴിവ്.

എഞ്ചിനിയർ ട്രെയിനിയാവാൻ ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനിയറിംഗ്/ ടെക്‌നോളജി ബിരുദം വേണം. എക്‌സിക്യൂട്ടീവ് ട്രെയിനിയാകാൻ 60 ശതമാനത്തോടെ ബിരുദവും 55 ശതമാനത്തോടെ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്/ പേഴ്‌സണൽ മാനേജ്‌മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ്/സോഷ്യൽ വർക്ക്/ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ (പേഴ്‌സണൽ മാനേജ്‌മെന്റ്/ലേബർ വെൽഫെയർ/ എച്ച്.ആർ.എം.) ദ്വിവത്സര ഫുൾടൈം റഗുലർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ ഡിപ്ലോമയും വേണം.

Read Also : യൂണിയൻ ബാങ്കിൽ ഒഴിവുകൾ; ശമ്പളം 23,700-43,00 രൂപ

എക്‌സിക്യൂട്ടീവ് ട്രെയിനിക്ക് (ഫിനാൻസ്) ബിരുദവും ചാർട്ടേഡ്/ കോസ്റ്റ് ആൻഡ് വർക്ക്‌സ് അക്കൗണ്ടന്റ് യോഗ്യതയും വേണം.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 6. കൂടുതൽ വിവരങ്ങൾക്കായി https://careers.bhel.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top