രാജസ്ഥാന് ജയിക്കണം; കൊൽക്കത്തയ്ക്കും: ടോസ് അറിയാം

ഐപിഎല്ലിലെ 43ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ബാറ്റിംഗ്. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും രണ്ട് വീതം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
തുടർച്ചയായി പരാജയപ്പെട്ട ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ആഷ്ടൺ ടേണർക്കു പകരം വെസ്റ്റ് ഇൻഡീസ് പേസർ ഒഷേൻ തോമസും ധവാൽ കുൽക്കർണിക്ക് പകരം വരുൺ ആരോണും ടീമിൽ ഇടം കണ്ടെത്തി. ഒഷേൻ തോമസിൻ്റെ ആദ്യ് ഐപിഎൽ മത്സരമാണിത്. കൊൽക്കത്തയിൽ കെസി കരിയപ്പയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണയും പേസർ ഹാരി ഗുർണിയ്ക്ക് പകരം വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കാർലോസ് ബ്രാത്ത്‌വെയ്റ്റും ടീമിലെത്തി.
10 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയങ്ങളുമായി പട്ടികയിൽ അവസാന സ്ഥാനത്തുള്ള രാജസ്ഥാന് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാധ്യത നിലനിർത്താനാവൂ. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 4 വിജയം മാത്രമുള്ള കൊൽക്കത്തയ്ക്കും ഇത് ജീവന്മരന പോരാട്ടമാണ്. ടൂർണമെൻ്റിൽ ഇതിനു മുൻപ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ കൊൽക്കത്തയ്ക്കായിരുന്നു ജയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here