സച്ചിൻ വാര്യർ വിവാഹിതനാകുന്നു; വൈറലായി വിവാഹ നിശ്ചയ ചിത്രങ്ങൾ

ഗായകൻ സച്ചിൻ വാര്യർ വിവാഹിതനാകുന്നു. തൃശൂർ സ്വദേശിയായ പൂജ പുഷ്പരാജാണ് വധു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്‌സ് ക്ലബിലൂടെ സച്ചിൻ പിന്നിണി ഗാന രംഗത്തേക്ക് എത്തുന്നത്. തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ മുത്തുച്ചിപ്പി പോലൊരു, തട്ടത്തിൻ മറയത്തെ പെണ്ണേ എന്നീ ഗാനങ്ങളിലൂടെയാണ് സച്ചിൻ ശ്രദ്ധേയമാകുന്നത്.

നേരം, വർഷം, ജംമ്‌നാ പ്യാരി, പ്രേമം, ആനന്ദം, ഗോദ എന്നീ ചിത്രങ്ങളിലൂടെ സംഗീത സംവിധായകനായും തിളങ്ങി സച്ചിൻ.

 

View this post on Instagram

 

A post shared by C-137 (@shreyex) on

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top