വയനാട്ടിൽ സ്ഫോടനത്തിൽ മരിച്ചയാളുടെ കടയിൽ ജലാറ്റിൻ സ്റ്റിക്കുകൾ

വയനാട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ചയാളുടെ കടയിൽനിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. മൂലൻകാവിൽ സ്വദേശി എർലോട്ട്കുന്ന് പെരിങ്ങാട്ടേൽ ബെന്നിയുടെ ഫർണിച്ചർ ഷോപ്പിൽനിന്നാണ് ഇവ കണ്ടെത്തിയത്. സ്ഫോടനത്തെ തുടർന്ന് കടയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
ബത്തേരിക്കടുത്ത് നായ്ക്കട്ടിയിൽ നൂൽപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപം ഇളവന നാസറിന്റെ വീടിനുള്ളിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. സ്ഫോടനത്തിൽ ബെന്നിക്കു പുറമേ നാസറിന്റെ ഭാര്യ അംലയും കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.
സ്ഫോടനം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് മൃതദേഹങ്ങൾ കണ്ടത്. തോട്ട പോലുള്ള സ്ഫോടക വസ്തു ഇരുവരും ശരീരത്തിൽ കെട്ടിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here