യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റ് കൊടുത്തിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റ് കൊടുത്തിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ട്വന്റി ഫോറിനോട് പറഞ്ഞു. സംഭവത്തില്‍ സുരേഷിന്റെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ഇന്നലെ തൃക്കാക്കര കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയ സുരേഷ് കല്ലടയെ അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യലില്‍ യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരുമായി സുരേഷ് കല്ലടയ്ക്ക് നേരിട്ട് ബന്ധമുണ്ടോ എന്നത് സംബന്ധിക്കുന്ന ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു.
മറ്റേതെങ്കിലും ഫോണുപയോഗിച്ച് സംഭാഷണം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. സംഭവം നടന്ന ദിവസം സുരേഷ് കല്ലട അക്രമികളുമായി സംവദിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷാ നടപടകള്‍ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
അതേസമയം പൊലീസിന്റെ കര്‍ശന പരിശോധനയെത്തുടര്‍ന്ന് കൊച്ചി അഡിലക്‌സില്‍ ലക്ഷ്വറി ബസ് ഉടമകള്‍ സംഘടിക്കുന്നു. കോഴിക്കോട് ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചും പ്രതിഷേധം തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here