കെവിൻ വധക്കേസ്; മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരം പൂർത്തിയായി

കെവിൻ വധക്കേസിൽ മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരം പൂർത്തിയായി. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം അനീഷ് തിരിച്ചറിഞ്ഞു. അതേസമയം, കേസിലെ അഞ്ചാം പ്രതിയായ ചാക്കോയുടെ സുഹൃത്ത് ലിജോയുടെ വിസ്താരം ആരംഭിച്ചു.
കെവിനും നീനുവുമായുള്ള ബന്ധം നീനുവിന്റെ വീട്ടിൽ അറിഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചാണ് വിസ്താരം നടക്കുന്നത്. നീനു കെവിന്റെയൊപ്പം പോവുകയാണെന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എഴുതി നൽകിയിരുന്നതായി ലിജോ കോടതിയെ അറിയിച്ചു. കെവിനുമായുള്ള ബന്ധത്തിന് എതിരുനിന്ന നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ വാട്‌സപ്പിൽ കെവിന്റെ ചിത്രങ്ങൾ അയച്ചു നൽകിയതായും ലിജോ സമ്മതിച്ചു. കെവിൻ തീർന്നുവെന്ന് ഷാനു ചാക്കോ മറുപടി നൽകിയതായും ലിജോ കോടതിയെ അറിയിച്ചു.
ആദ്യ ദിനത്തിലെ പ്രോസിക്യുഷൻ വിസ്താരത്തിനിടയിൽ മുഖ്യ പ്രതി ഷാനു ചാക്കോ ഉൾപ്പടെ 7 പ്രതികളെ അനീഷ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ നീനുവിന്റെ പിതാവ് ചാക്കോ ഉൾപ്പടെ 3 പ്രതികളെ തിരിച്ചറിയാൻ അനീഷിനായില്ല. ദുരഭിമാനകൊലയുടെ വിഭാഗത്തിൽ പരിഗണിക്കുന്നതിനാൽ ജൂൺ 6 വരെ തുടർച്ചയായാണ് വിചാരണ നടപടികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here